11 August Thursday

കലര്‍പ്പില്ലാത്ത പാലുമായി പകല്‍ക്കുറി ക്ഷീരം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

പകൽക്കുറി ക്ഷീരം കവർപാൽ യൂണിറ്റ് വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ
വീടുകളിൽ കലർപ്പില്ലാത്ത പാലെത്തിക്കാനൊരുങ്ങി പകൽക്കുറി ക്ഷീരം. പകൽക്കുറി ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് ശുദ്ധമായ പാൽ വിൽക്കുന്ന യൂണിറ്റിന് തുടക്കമിട്ടത്. 
സംഘത്തിന്റെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ ക്ഷീരകർഷകരിൽനിന്ന് സംഭരിച്ച ശുദ്ധമായ പാലാണ്‌ പായ്‌ക്കറ്റിൽ വിതരണം ചെയ്യുന്നത്‌. അരലിറ്ററിന്‌ 25 രൂപയാണ്‌. സർക്കാർ ജീവനക്കാർക്ക് ഓഫീസിലും ആവശ്യക്കാർക്ക് വീട്ടിലും എത്തിക്കാനുള്ള പദ്ധതിയുമുണ്ട്‌. 
ആദ്യഘട്ടം പള്ളിക്കൽ പഞ്ചായത്തിലും കിളിമാനൂർ ബ്ലോക്ക്‌ പരിധിയിലുമായിരിക്കും വിതരണമെന്ന്‌ സംഘം പ്രസിഡന്റ് ഷിലോസ് പകൽക്കുറി പറഞ്ഞു. ആദ്യഘട്ടത്തിൽ ദിവസവും അഞ്ഞൂറ് ലിറ്റർ പാലാണ് കവറിലാക്കി വിൽക്കുക. യൂണിറ്റിന്റെ ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിച്ചു. 
സംഘം പ്രസിഡന്റ് ഷിലോസ് പകൽക്കുറി അധ്യക്ഷനായി. ധാതുവികസന കോർപറേഷൻ ചെയർമാൻ മടവൂർ അനിൽ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജില്ലാപഞ്ചായത്തം​ഗം ടി ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി, ഷിബിലി, നിഹാസ്, രഘൂത്തമൻ, അനിൽ പി നായർ, സിപിഐ എം ലോക്കൽ സെക്രട്ടറി സജീബ് ​ഹാഷിം, ബിജെപി പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് ആർ മോഹനൻ, ക്ഷീരസംഘം സെക്രട്ടറി ഫരീദാ മുഹ്സിൻ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top