13 July Monday

കൂടുന്നു കോവിഡ്‌ ഒറ്റ ദിവസം 14 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020
തിരുവനന്തപുരം 
ജില്ലയുടെ ജാഗ്രതയ്‌ക്കുമീതെ ബുധനാഴ്ച 14പേർക്കുകൂടി‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോർട്ട്‌ ചെയ്‌തതിൽ ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്‌. ബുധനാഴ്ച സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർക്ക്‌ രോഗം സ്ഥിരീകരിച്ചതും തിരുവനന്തപുരത്താണ്‌. ആറു സ്ത്രീകൾക്കും എട്ട്‌ പുരുഷന്മാർക്കുമാണ്‌ രോഗം. എല്ലാവരും പുറത്തുനിന്ന്‌ വന്നവരാണ്‌.
 
കടകംപള്ളി സ്വദേശിനി (48), മലയിൻകീഴ് സ്വദേശിനി (48), പള്ളിത്തുറ സ്വദേശിനി (27), തിരുപുറം സ്വദേശിനി (19), വിഴിഞ്ഞം സ്വദേശിനി (40), കഠിനംകുളം സ്വദേശിനി (21),  പെരുമാതുറ സ്വദേശി (34), വർക്കല ചെറുന്നിയൂർ സ്വദേശി (39),  മുരുക്കുംപുഴ (മംഗലപുരം) സ്വദേശി (56), പൂവാർ സ്വദേശി (57), നെടുമങ്ങാട് മുണ്ടേല സ്വദേശി (72), വള്ളക്കടവ് പെരുന്താന്നി സ്വദേശി (56), നെയ്യാറ്റിൻകര സ്വദേശി (29), കാട്ടായിക്കോണം സ്വദേശി (21) എന്നിവർക്കാണ്‌ രോഗം. ഇതോടെ ജില്ലയിലെ കോവിഡ്‌ രോഗികൾ 61 ആയി. ഇതിൽ കൊല്ലം ജില്ലക്കാരായ അഞ്ചുപേരും പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേരും തമിഴ്‌നാട്‌, എറണാകുളം, ആലപ്പുഴ ജില്ലക്കാരായ ഓരോരുത്തരുമുണ്ട്‌. ആറുപേർക്ക്‌ രോഗം ഭേദമായി. 
 
നിരീക്ഷണത്തിൽ 12,207പേർ 
ആകെ നിരീക്ഷണത്തിൽ‌ -12,207 പേരാണ്‌, 10146 പേർ വീടുകളിലും 170 പേർ ആശുപത്രികളിലും 1891 പേർ കോവിഡ് കെയർ സെന്ററുകളിലുമുണ്ട്‌. ചൊവ്വാഴ്ച 842 പേർ നിരീക്ഷണത്തിലായി. 439 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 39 പേരെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 321 സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചു. ലഭിച്ച 321 ഫലം നെഗറ്റീവാണ്. -1846 വാഹനത്തിലായി -3550 പേരെ പരിശോധിച്ചു. 
തിരുവനന്തപുരം ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ബുധനാഴ്ച 126 പേരെത്തി. - 82 പുരുഷന്മാരും 44 സ്ത്രീകളും‌. 78 പേർ തിരുവനന്തപുരം ജില്ലക്കാരാണ്‌. റെഡ് സോൺ പ്രദേശങ്ങളിൽനിന്ന്‌ 32പേരെത്തി. എല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിനയച്ചു.
പ്രധാന വാർത്തകൾ
 Top