23 January Wednesday

സ്വകാര്യബസുകൾ ഇന്ന് ഓടുന്നത‌് ദുരിതാശ്വാസത്തിന‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

ചിറയിൻകീഴ്

പ്രളയക്കെടുതിയിൽനിന്ന‌് നാടിനെ രക്ഷിക്കാൻ തിരുവനന്തപുരം ജില്ലയിലെ നൂറ്റമ്പതോളം സ്വകാര്യ ബസുകൾ തിങ്കളാഴ‌്ച നാട് പുനർനിർമിക്കാൻ ഓടും. തിങ്കളാഴ‌്ചത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ‌് ഹരിദാസ് അർച്ചനയും സെക്രട്ടറി ജനതാ സാബുവും അറിയിച്ചു. ടിക്കറ്റ് നൽകാതെ യാത്രക്കാരുടെ കൈയിൽനിന്ന‌് പണം ബക്കറ്റിൽ ശേഖരിക്കും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

 

പ്രധാന വാർത്തകൾ
 Top