22 September Tuesday

എൻ സദാനന്ദനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

വർക്കല

സിപിഐ എം നേതാവും 35 വർഷം ഇലകമൺ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ സദാനന്ദന്റെ ഏഴാമത് ചരമവാർഷിക ദിനം ഇലകമൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇലകമണിലെ വസതിയിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണയോഗം വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ പുഷ്പചക്രം അർപ്പിച്ചു. വർക്കല ഏരിയ സെക്രട്ടറി എസ് രാജീവ്, ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. ബി എസ് ജോസ്, മണമ്പൂർ സുധീർ, ലോക്കൽ സെക്രട്ടറി ശ്രീധരൻ കുമാർ, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് വി സുമംഗല, അയിരൂർ വില്ലേജ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ ശ്രീകണ്ഠൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top