07 August Friday

ജ്വലിച്ചു, രക്തതാരകം അഭിമന്യു

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

തിരുവനന്തപുരം

അനശ്വര രക്തസാക്ഷി അഭിമന്യുവിന്‌ സ്‌മരണാഞ്‌ജലിയുമായി തലസ്ഥാനം. എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ അഭിമന്യു രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെ  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ അനുസ്മരണപ്രഭാഷണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും രക്തദാനവും നടത്തി, 250 എസ്‌എഫ്‌ഐ പ്രവർത്തകരുടെ അവയവ ദാന സമ്മതപത്രം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൃതസഞ്ജീവനിക്ക്‌ കൈമാറി, ആശുപത്രികളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് വർക്കലയിലും പ്രസിഡന്റ് അഭിജിത് പാളയത്തും പതാക ഉയർത്തി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ ആർ റിയാസ് കിളിമാനൂരും രാഹുൽ മംഗലപുരത്തും പതാക ഉയർത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top