14 August Friday

വിദ്യാര്‍ഥിനിക്ക് കരള്‍ മാറ്റിവയ്‌ക്കാൻ എസ്എഫ്ഐ ധനസഹായം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

നെയ്യാറ്റിൻകര

നിർധന വിദ്യാർഥിനി‌ക്ക് കരൾ ശസ്ത്രക്രിയക്ക് എസ്എഫ്ഐ പ്രവർത്തകരുടെ കൈത്താങ്ങ്‌. മാരായമുട്ടം ​ഗവ. എച്ച്എസ്എസിലെ വിദ്യാർഥിനി അമ്മുവിനാണ് എസ്എഫ്ഐ പ്രവർത്തകർ ബിരിയാണി ഫെസ്റ്റ് നടത്തി 80000 രൂപ നൽകിയത്‍. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ തുക കൈമാറി. ടി ശ്രീകുമാർ, എസ് സുരേന്ദ്രൻ, പിടിഎ പ്രസിഡന്റ്‌ ഉണ്ണി, ​ഗോപൻ, നന്ദു, വിപിൻ തുടങ്ങിയവർ പങ്കെടുത്തു. അമ്മുവിന്‌ കരൾ ശസ്ത്രക്രിയ എറണാകുളത്താണ് നടക്കുന്നത്. അച്ഛൻ  സുനിലാണ്‌ അവയവദാനം നടത്തുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top