14 August Friday
വെമ്പായത്ത് എസ്ഡിപിഐ ആക്രമണം

അഭിമന്യുവിന്റെ ഗതി വരുമെന്ന് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

വെഞ്ഞാറമൂട്

അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തിൽ വെമ്പായത്ത്  കൊലവിളിയും ആക്രമണവുമായി എസ്ഡിപിഐ പ്രവർത്തകർ. ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. വ്യാഴാഴ്‌ച പകൽ മൂന്നോടെ വെമ്പായം ജങ്‌ഷനിലാണ് എസ്ഡിപിഐ സംഘം കൊലവിളി നടത്തിയത്. ഇതിനിടയിൽ സിഐടിയു പ്രവർത്തകൻ സുരേഷിനെ ജാതിപ്പേര്‌ വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു.  തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ മാണിക്കൽ മേഖലാ പ്രസിഡന്റ് അൽത്താജിനെ (26)  വളഞ്ഞിട്ട് മർദിച്ചു. തങ്ങളെ എതിർക്കുന്നവർക്ക്‌ അഭിമന്യുവിന്റെ ഗതിയായിരിക്കുമെന്ന് കൊലവിളി നടത്തുകയും ചെയ്തു. സിഐടിയുവിന്റെ വെമ്പായത്തെ ഓഫീസ് തകർക്കാനും ശ്രമിച്ചു. പരിക്കേറ്റ അൽത്താജും സുരേഷും കന്യാകുളങ്ങര സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top