07 August Friday

ഡിവൈഎഫ്ഐ റീസൈക്കിൾ കേരള

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

വർക്കല ബ്ലോക്ക്  ആറര ലക്ഷം

വർക്കല

റീസൈക്കിൾ കേരളയുടെ ഭാഗമായി ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച 6.50 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി എ എ റഹിമിന് കൈമാറി. വി ജോയി എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി, ജില്ലാ സെക്രട്ടറിയറ്റംഗം എം ആർ സിബി, വർക്കല ബ്ലോക്ക് സെക്രട്ടറി ലെനിൻ രാജീവ്, പ്രസിഡന്റ് ആർ സൂരജ്, ട്രഷറർ എ എസ് ഷാഹിൻ, ബ്ലോക്ക് സെക്രട്ടറിയറ്റംഗം സാദിഖ് എന്നിവർ പങ്കെടുത്തു.

ആറ്റിങ്ങൽ ബ്ലോക്ക് 6.19 ലക്ഷം

ആറ്റിങ്ങൽ

ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക്  സ്വരൂപിച്ച 6.19 ലക്ഷം രൂപ കൈമാറി. ബ്ലോക്ക് സെക്രട്ടറി സി ജി വിഷ്ണു ചന്ദ്രൻ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‌ ചെക്ക്‌ നൽകി. ജില്ലാ പ്രസിഡന്റ്‌ വി വിനീത്, സെക്രട്ടറി കെ പി പ്രമോഷ്, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top