03 July Friday

മേയറും കലക്ടറും സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

കരമനയാർ, കിള്ളിയാർ തീരങ്ങളിലെ വെള്ളം കയറിയ പ്രദേശങ്ങൾ മേയർ കെ ശ്രീകുമാർ, കലക്‌ടർ നവജ്യോത് സിംഗ് ഖോസ എന്നിവർ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം
തുടർച്ചയായി മഴ പെയ്തതിനെത്തുടർന്ന് കരകവിഞ്ഞ കരമനയാർ, കിള്ളിയാർ തീരങ്ങളിലെ വെള്ളം കയറിയ പ്രദേശങ്ങൾ മേയർ കെ ശ്രീകുമാർ, കലക്ടർ നവജ്യോത് സിങ്‌ ഖോസ എന്നിവർ സന്ദർശിച്ചു. ജഗതി, അട്ടക്കുളങ്ങര, കരമന, തിരുവല്ലം എന്നീ പ്രദേശങ്ങളും ഇരുവരും സന്ദർശിച്ചു. ചാല ഭാഗത്ത് വെള്ളം കയറിയ വീടുകളിലുള്ളവരെ മാറ്റിപാർപ്പിക്കാൻ മേയർ നിർദേശം നൽകി. ജില്ലയിലെ മഴക്കെടുതി വിലയിരുത്താനും കാലവർഷ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗത്തിൽ തിരുമാനമായി. തുടർച്ചയായി വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രവർത്തനങ്ങൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏകോപിപ്പിക്കും. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ അനു എസ് നായർ, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top