13 July Monday

ശ്രീചിത്ര സ്റ്റാഫ് ക്വാർട്ടേഴ്‌സിനു പിന്നിലെ മണ്ണിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

മണ്ണിടിച്ചിലിനെ തുടർന്ന് അപകടാവസ്ഥയിലായ ശ്രീചിത്ര ക്വാർട്ടേഴ്സ്

തിരുവനന്തപുരം
കനത്ത മഴയിൽ ശ്രീചിത്ര സ്റ്റാഫ് ക്വാർട്ടേഴ്‌സിന്‌ പിന്നിലെ മണ്ണിടിഞ്ഞു. അപകട ഭീഷണിയെ തുടർന്ന് ജീവനക്കാരെ അടുത്തുള്ള ക്വാർട്ടേഴ്സുകളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. കുമാരപുരം പൂന്തി റോഡിലെ ശ്രീചിത്ര ക്വാർട്ടേഴ്സിലെ സി 4 ബ്ലോക്കിന്‌ പിന്നിലെ മണ്ണാണ് പതിനഞ്ച് അടിയോളം താഴ്ചയിൽ ഇടിഞ്ഞത്. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും തുടർച്ചയായി മണ്ണിടിച്ചിലുണ്ടായി. 
 
കെട്ടിടത്തിന് കുലുക്കം അനുഭവപ്പെട്ടതായി ജീവനക്കാർ പറഞ്ഞു.  ക്വാർട്ടേഴ്സിന്‌ താഴെയുള്ള വീടുകൾക്കു മുകളിൽ മണ്ണ്‌ പതിക്കാൻ സാധ്യതയുണ്ട്. കൗൺസിലർ എസ് എസ് സിന്ധുവും സിപിഐ എം പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു. ശ്രീചിത്രാ സ്റ്റാഫ് യൂണിയൻ ജീവനക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകി. 
പ്രധാന വാർത്തകൾ
 Top