24 January Friday

ഡിവൈഎഫ്ഐ ബ്ലോക്ക് കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ഡിവൈഎഫ്ഐ കോവളം ബ്ലോക്ക്‌ കൺവൻഷൻ ഷിജൂഖാൻ ഉദ്ഘാടനം ചെയ്യുന്നു

കോവളം
ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കൺവൻഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം മുബാറക് ഷാ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ജില്ലാ പ്രസിഡന്റ് വി വിനീത്, ജില്ലാ കമ്മിറ്റിയംഗം ശിജിത്ത് ശിവസ്, സിപിഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ, കോട്ടുകാൽ ലോക്കൽ സെക്രട്ടറി എൻ ബിനു  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: - മണിക്കുട്ടൻ (പ്രസിഡന്റ്), എം മുബാറക്‌ഷാ (സെക്രട്ടറി), മണികണ്ഠൻ (ട്രഷറർ).
വെള്ളറട
ഡിവൈഎഫ്ഐ വെള്ളറട ബ്ലോക്ക് കൺവെൻഷൻ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി ഡി കെ ശശി, ജില്ലാ പ്രസിഡന്റ് കെ വിനീഷ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് കവിത, ജില്ലാ കമ്മറ്റി അംഗം പശുവെണ്ണറ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി എൻ ഗോപകുമാർ (പ്രസിഡന്റ്), കുന്നത്തുകാൽ നീരജ് (സെക്രട്ടറി), എൻ എച്ച് അഭിലാഷ് (ട്രഷറർ).

 

പ്രധാന വാർത്തകൾ
 Top