തിരുവനന്തപുരം
മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ ജില്ലയിലെ ചുമട്ടുതൊഴിലാളികൾ ശേഖരിച്ച ഫണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏറ്റുവാങ്ങി. തിരുവനന്തപുരം സിറ്റി ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് സി ജയൻബാബുവും ജനറൽ സെക്രട്ടറി ആർ രാമുവും ചേർന്ന് ഫണ്ട് കോടിയേരിക്ക് കൈമാറി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കാട്ടാക്കട ശശി, യൂണിയൻ നേതാക്കളായ എൻ സുന്ദരംപിള്ള, പി രാജേന്ദ്രദാസ്, വി കേശവൻകുട്ടി എന്നിവർ സംസാരിച്ചു.