14 August Friday

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 15 അധ്യാപക തസ്‌തികകൂടി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തിരുവനന്തപുരം

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 15 അധ്യാപക തസ്തികകളും ഹെഡ്‌ നേഴ്‌സിന്റെ ഒരു തസ്‌തികയും  സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‌ പുറമെ കരാർ, ദിവസവേതനാടിസ്ഥാനത്തിൽ 86 അനധ്യാപക തസ്തികകളിൽ നിയമനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക്‌ അനുമതി നൽകി. പ്രൊഫസർ (ന്യൂറോ സർജറി):1, പ്രൊഫസർ (അനസ്‌തേഷ്യാ):1, അസോ. പ്രൊഫസർ (ന്യൂറോ സർജറി):1, അസി. പ്രൊഫസർ (ന്യൂറോ സർജറി):1, അസി. പ്രൊഫസർ (അനസ്‌തേഷ്യോളജി): 3, അസി. പ്രൊഫസർ (ഫോറൻസിക് മെഡിസിൻ):1, സീനിയർ റെസിഡന്റ് (ന്യൂറോ സർജറി):2, സീനിയർ റെസിഡന്റ് (അനസ്‌തേഷ്യോളജി):4, സീനിയർ റെസിഡന്റ് (ജനറൽ സർജറി):1 എന്നിങ്ങനെയാണ്‌ അധ്യാപക തസ്‌തികകൾ. അനധ്യാപക തസ്‌തികകൾ: സ്റ്റാഫ് നേഴ്‌സ് ഗ്രേഡ്-രണ്ട്: 40, സാർജന്റ്: 1, നേഴ്‌സിങ്‌ അസിസ്റ്റന്റ്: 5, റേഡിയോഗ്രാഫർ ഗ്രേഡ് -രണ്ട്:1, ഫാർമസിസ്റ്റ് ഗ്രേഡ് -രണ്ട്:2, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് -രണ്ട്: 2, ഇസിജി ടെക്‌നീഷ്യൻ ഗ്രേഡ് -രണ്ട്: 2, പെർഫ്യൂഷനിസ്റ്റ്: 1, മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് -രണ്ട്:1, ബയോ മെഡിക്കൽ എൻജിനിയർ:1, ക്ലർക്ക്/ഡാറ്റ എൻട്രി ഓപ്പറേറ്റർ/സൂപ്രണ്ടിന്റെ സിഎ: 2, ഇലക്ട്രീഷൻ:1, ലിഫ്റ്റ് ഓപ്പറേറ്റർ:1, ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് -രണ്ട് :20, വാച്ച്മാൻ/സെക്യൂരിറ്റി: 5, ഫിസിയോതെറാപ്പിസ്റ്റ്: 1.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top