14 August Friday

കഴക്കൂട്ടത്തിന്‌ പ്രകാശമേകി ‘പ്രകാശം പദ്ധതി’

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

തിരുവനന്തപുരം

എസ്‌എസ്‌എൽസി പരീക്ഷയിൽ കഴക്കൂട്ടം മണ്ഡലത്തിലെ വിദ്യാലയങ്ങൾനേടിയ മികച്ച വിജയത്തിനുപിന്നിൽ  ‘പ്രകാശം’ പദ്ധതിയും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയുടെകൂടി സഹായത്തോടെയാണ്‌ മണ്ഡലത്തിലെ 15 സർക്കാർ സ്കൂളുകളിൽ 12 എണ്ണവും നൂറു ശതമാനം വിജയം കൈവരിച്ചത്‌. വിദ്യാർഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകാൻ സ്കൂളുകളിൽ വിദഗ്ധരായ അധ്യാപകരെ നൽകി. പഠനപ്രവർത്തങ്ങൾ വിലയിരുത്താൻ ഒരു കോ–-ഓർഡിനേഷൻ കമ്മിറ്റിയെ നിയമിക്കുകയും ചെയ്‌തു. സ്പെഷ്യൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകി. പത്താം ക്ലാസും പ്ലസ്ടുവും കഴിഞ്ഞ വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന്‌ കരിയർ ഗൈഡൻസ് ക്ലാസുകളും സംഘടിപ്പിച്ചു. നിർധന വിദ്യാർഥികൾക്ക് വീട്‌ നിർമ്മിച്ചു നൽകുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്‌ വിദ്യാർഥികൾക്ക് ടിവി നൽകുന്ന പരിപാടിയും നടത്തുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top