03 August Monday

നെയ്യാറ്റിൻകരയിൽ പത്ത്‌ പൊതുവിദ്യാലയത്തിന്‌ 100 മേനി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

നെയ്യാറ്റിൻകര

നെയ്യാറ്റിൻകര മണ്ഡലത്തിൽ പത്ത് പൊതുവിദ്യാലയങ്ങൾക്ക്‌ നൂറുമേനി വിജയം. ഏഴ് സ്കൂളുകൾ 99 ശതമാനം വിജയവും നേടി. വ്ലാത്താങ്കര വൃന്ദാവൻ എച്ച്എസ്, ഓലത്താന്നി വിക്ടറി എച്ച്‌എസ്‌എസ്‌, കമുകിൻകോട് സെന്റ്‌ മേരീസ്, ആറയൂർ എൽവിഎച്ച്എസ്, പരണിയം വിഎച്ച്എസ്, തിരുപുറം എച്ച്എസ്, ഊരൂട്ടുകാല എച്ച്എസ്, പുല്ലാമല പിജിഎംവി എച്ച്എസ്, നെല്ലിമൂട് ക്രിസോസ്റ്റം എന്നീ സ്കൂളുകളാണ് നൂറുശതമാനം വിജയം നേടിയത്‌. പെരുമ്പഴുതൂർ ​ഗവ.എച്ച്എസ്, നെയ്യാറ്റിൻകര ബിഎച്ച്എസ്, ​ഗേൾസ് എച്ച്എസ്, നെല്ലിമൂട് ന്യൂ എച്ച്എസ്, കുളത്തൂർ ​ഗവ.എച്ച് എസ്, വിരാലി വിമലഹൃദയ, പൊഴിയൂർ സെന്റ്‌ മാത്യൂസ് എന്നീ സ്കൂളുകളാണ് 99 ശതമാനം വിജയം നേടിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top