16 July Thursday

മടവൂര്‍ ബാങ്കിൽ ധനസഹായവിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

മടവൂർ ബാങ്കിന്റെ ആയിരം രൂപ സഹായ വിതരണം ധാതുവികസന കോർപറേഷൻ ചെയർമാൻ അഡ്വ. മടവൂർ അനിൽ ഉദ്‌ഘാടനംചെയ്യുന്നു

കിളിമാനൂർ
കോവിഡ്–-19 കാലത്ത് തൊഴിലും വരുമാനവും നിലച്ച സാധാരണക്കാർക്ക് വിവിധ സാമ്പത്തിക പദ്ധതികളുമായി മടവൂർ സർവീസ് സഹകരണ ബാങ്ക്. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാ​ഗമായി കൃഷിചെയ്യുന്ന കർഷകർക്ക് പലിശരഹിത വായ്പയായും ഏറ്റവും കുറഞ്ഞ പലിശനിരക്കിലും ഹ്രസ്വകാല വായ്പാ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ബാങ്കിന്റെ നേതൃത്വത്തിൽ ഹരിതകർമസേന ആവിഷ്കരിച്ച് തരിശ് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാനുള്ള പദ്ധതിയും നടപ്പാക്കി. 
 
 കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുന്നതിനായി കാർഷിക വിപണനകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടിയും ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.  ഇതോടൊപ്പം സംസ്ഥാനസർക്കാരിൽനിന്നും ഇതുവരെ ആനുകൂല്യങ്ങളൊന്നും ലഭിക്കാത്തവർക്കായുള്ള സംസ്ഥാന സർക്കാരിന്റെ സഹായമായി ആയിരം രൂപ  ബാങ്കിന്റെ നേതൃത്വത്തിൽ വിളയ്ക്കാട് വച്ച് കേരളാ ധാതുവികസന കോർപറേഷൻ ചെയർമാൻ   അഡ്വ. മടവൂർ അനിൽ വിതരണം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അം​ഗങ്ങളായ ചന്ദ്രലേഖ, പ്രകാശ്, ചന്ദ്രിക, ബാങ്ക് സെക്രട്ടറി മുരളീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top