03 July Friday

ഗ്രാമങ്ങളിൽ ഫസ്റ്റ് ബെൽ മുഴക്കി സഞ്ചരിക്കുന്ന പാഠശാല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

സഞ്ചരിക്കുന്ന പാഠശാല പാപ്പാലയിൽ എത്തിയപ്പോൾ

കിളിമാനൂർ
പൊതുവിദ്യാഭ്യാസവകുപ്പ് ലോക്‌ഡൗണിൽ കഴിയുന്ന കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ ക്ലാസിനു സഹായവുമായി സഞ്ചരിക്കുന്ന പാഠശാല. കിളിമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ‘സ്ലേറ്റും പെൻസിലും’ ആണ് പദ്ധതി ഒരുക്കിയത്. മൊബൈൽ ഫോൺ, ഇന്റർനെറ്റ്, കേബിൾ ടി വി തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിയാണ്‌ കൂട്ടായ്മ മാതൃകയാകുന്നത്‌.
 
പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പതിനേഴാം വാർഡായ പാപ്പാല കോളനിയിലാണ് സഞ്ചരിക്കുന്ന പാഠശാല പ്രവേശനോത്സവ ദിവസം  എത്തിയത്. ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പതിനഞ്ചോളം കുട്ടികൾക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. ഓൺലൈൻ ക്ലാസിനുശേഷം കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങൾ മാറ്റാനും അധ്യാപകർ സഹായിക്കും.
 
പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റുകൾ, വായനക്കാർഡുകൾ എന്നിവയും കുട്ടികൾക്ക് വിതരണം ചെയ്‌തു. സഞ്ചരിക്കുന്ന പാഠശാലയുടെ പ്രവർത്തനോദ്‌ഘാടനം വാർഡ് മെമ്പർ നിഷ നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മേഖലയിലേക്ക് സേവനം ലഭ്യമാക്കാനായി ഹെൽപ്‌ ഡെസ്ക്കും തയ്യറാക്കിയിട്ടുണ്ട് . ഫോൺ: 9446705121, 9446235105, 9746774458. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top