22 August Thursday

പ്രവാസികൾക്കായി സംരംഭകത്വ പരിശീലനവും വായ്പയും

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019
തിരുവനന്തപുരം
നോർക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതിയിൽ, തിരികെയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തുന്നു. ഐഒബിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പതിന് രാവിലെ പത്തിന‌് വർക്കല പഴയ ചന്ത മിഷൻ ആശുപത്രിക്ക‌് സമീപം കിങ‌്സ‌് ഓഡിറ്റോറിയത്തിലാണ‌് പരിപാടി. 
 
അർഹരായ സംരംഭകർക്ക് തൽസമയം വായ്പ അനുവദിക്കുകയും അഭിരുചിയുള്ളവർക്ക്  മാർഗ നിർദേശങ്ങളും ലഭിക്കുകയും ചെയ്യും. സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സിഎംഡിയുടെ  സേവനം ലഭ്യമാകും.
 
സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡികൾ ലഭ്യമാക്കുന്ന ഈ പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താൽപ്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ഒരു ലഘു വിവരണവും, കുറഞ്ഞത് രണ്ട‌് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന‌് പാസ‌്പോർട്ട് സൈസ‌് ഫോട്ടോയും കരുതണം. താൽപ്പര്യമുളളവർ നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ൽ പേര് രജിസ്റ്റർ ചെയ്യുണം. 
 
വിവരങ്ങൾക്ക‌് 0471-  2329738,  നോർക്ക റൂട്ട്‌സിന്റെ ടോൾഫ്രീ നമ്പരുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന‌്), 00918802012345 (വിദേശത്തു നിന്ന‌്),  0471- 2770581 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top