10 July Friday

ഓൺലൈൻ കായിക പരിശീലനം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
തിരുവനന്തപുരം 
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈൻ കായിക പരിശീലന പരിപാടി തിങ്കളാഴ്‌ച ആരംഭിക്കും. വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം മുഖേന നാലാം തീയതി വരെയാണ് ക്ലാസുകൾ. 4237173800 എന്ന യൂസർ ഐഡിയും dsc@online എന്ന പാസ്‌വേർഡും ഉപയോഗിച്ച് പങ്കെടുക്കാം. സംസ്ഥാന സ്പോർട്സ് കൗൺസിലിലെ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ. 
 
ബാംഗ്ലൂർ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ സീനിയർ സയന്റിഫിക് ഓഫീസറും മുൻ ഇന്ത്യൻ ഭാരോദ്വഹന പരിശീലകനുമായ ഡോ. കെ പി മണിലാൽ തിങ്കളാഴ്‌ച രാവിലെ 11ന്‌  ക്ലാസെടുക്കും. 
രണ്ടിന് പകൽ 12ന്‌  മാനസിക വികാസവും നിർദേശങ്ങളുമെന്ന വിഷയത്തിൽ അരുൺ ജോസ് ക്ലാസെടുക്കും. ആരോഗ്യവും കായികക്ഷമതയുമെന്ന വിഷയത്തിൽ മൂന്നിന് പകൽ 11 ന്‌ ദോഹ ബിർള പബ്ലിക് സ്‌കൂൾ കായികവിഭാഗം മേധാവി തോമസ് ബെന്നറ്റും കായിക പോഷകാഹാരം എന്ന വിഷയത്തിൽ നാലിന് പകൽ 11 ന്‌ സായി-എൽഎൻസിപിയിലെ പോഷകാഹാര വിദഗ്ധ ധന്യ രാജശേഖരനും ക്ലാസെടുക്കും.

 

പ്രധാന വാർത്തകൾ
 Top