27 September Monday

പതിമൂന്നുകാരിയെ അമ്മ 20,000 രൂപയ്‌ക്ക്‌ വിറ്റു ; പെൺകുട്ടി 
പീഡനത്തിന്‌ 
ഇരയായി ; അമ്മ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021


കോഴഞ്ചേരി
ആറന്മുളയിൽ പതിമൂന്ന്‌ വയസുള്ള മകളെ 20,000 രൂപയ്‌ക്ക്‌ അമ്മ പരിചയക്കാരനായ യുവാവിന്‌ വിറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പിറ്റേന്ന്‌ പെൺകുട്ടിയെ ഇവർ ബസിൽ കയറ്റി തിരിച്ചയച്ചു. ആറന്മുള പൊലീസ്‌   കുട്ടിയെ ബാലഭവനിലാക്കി. പെൺകുട്ടി പീഡനത്തിന്‌ ഇരയായതായി വൈദ്യ പരിശോധനയിൽ സ്ഥിരീകരിച്ചു.   അമ്മയെ റിമാൻഡ്‌ ചെയ്‌തു. മറ്റു പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.

ഇവരുടെ വീട്ടിലെ സന്ദർശകൻ ഹരിപ്പാട് സ്വദേശിയായ ടിപ്പർ ഡ്രൈവർക്കൊപ്പമാണ്‌ കുട്ടിയെ വിട്ടതെന്ന്‌ നാട്ടുകാർ പറയുന്നു.  ബുധനാഴ്ച പകൽ പന്ത്രണ്ടോടെ മകളെ ആറന്മുള ഐക്കര ജങ്‌ഷനിലെത്തിച്ചാണ്‌ യുവാവിനൊപ്പം ബൈക്കിൽ കയറ്റി വിട്ടത്‌. ഇയാളിൽ നിന്ന്‌ ഇവർ 20,000 രൂപ വാങ്ങി. പെൺകുട്ടിയെ വൈകീട്ടും കാണാതായതോടെ  ബന്ധുക്കൾ പഞ്ചായത്തംഗത്തോടൊപ്പം ആറന്മുള പൊലീസിൽ പരാതി നൽകി.  ബന്ധുവീട്ടിൽ പോയ മകളെക്കുറിച്ച് എന്തിനാണ് തിരക്കുന്നതെന്നായിരുന്നു അമ്മയുടെ ചോദ്യം.  ഒരാൾ കൂടി ഇടപാടിൽ ഉൾപ്പെട്ടതായി പൊലീസിന്‌ വിവരം ലഭിച്ചു. ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫീസർ പി എം ലിബിയുടെ നേതൃത്വത്തിൽ മൂന്ന്‌ സംഘം പ്രതികൾക്കായി തെരച്ചിൽ തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top