15 November Friday

കോൺഗ്രസിന്‌ പലപ്പോഴും ആർഎസ്‌എസ്‌ നിലപാട്‌: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

സിപിഐ എം എളയാവൂർ ലോക്കൽ കമ്മിറ്റി ഓഫീസ്‌ (ഇ എം എസ്‌ മന്ദിരം) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു


കണ്ണൂർ
രാജ്യത്ത്‌ ഉയർന്നുവരുന്ന ഭീഷണി നേരിടാൻ തങ്ങളുടെ പാർടിക്ക്‌ സാധിക്കുന്നുണ്ടോയെന്ന്‌ കോൺഗ്രസുകാർ ഗൗരവത്തോടെ ചിന്തിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്‌എസ്‌–-ബിജെപി സ്വീകരിക്കുന്ന അതേ നിലപാടാണ്‌ പല കാര്യത്തിലും കോൺഗ്രസിനും. രാജ്യത്തിന്റെ എല്ലാ മൂല്യങ്ങളും തകർക്കാൻ ആർഎസ്‌എസ്സും ബിജെപിയും ശ്രമിക്കുമ്പോൾ അതിനോടൊപ്പം ചേർന്നുനിൽക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ കോൺഗ്രസിലുണ്ട്‌. രാജ്യം ആവശ്യപ്പെടുന്ന പൊതുനിലപാടിൽ നിൽക്കാത്തവരെ ചുമന്നുനടക്കുകയാണ്‌ മുസ്ലിംലീഗ്‌. സിപിഐ എം എളയാവൂർ ലോക്കൽ കമ്മിറ്റി ഓഫീസിനായി മുണ്ടയാട്‌ കറുവൻവൈദ്യർപീടികയിൽ നിർമിച്ച ഇ എം എസ്‌ മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ പാർലമെന്ററി ജനാധിപത്യവ്യവസ്ഥയും ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന മതനിരപേക്ഷതയും എത്രകാലമുണ്ടാകുമെന്ന ആശങ്കയിലാണ്‌ രാജ്യം. മതനിരപേക്ഷത അംഗീകരിക്കുന്നുവെന്നുപറയുന്ന  പാർടികളാണ്‌ രാജ്യത്ത്‌ ഏറിയകൂറും. മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തിലും മൗനംപാലിക്കുന്നവരെ വലിയതോതിൽ കാണുകയാണ്‌. ഇത്തരം കാര്യങ്ങളിൽ ഉറച്ച നിലപാടെടുക്കാൻ ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയുംപോലെ എത്ര പാർടികൾക്ക്‌ സാധിക്കുന്നുണ്ട്‌.

രാജ്യം വലിയ തിരിച്ചടി നേരിടുന്ന ഘട്ടമാണിത്‌. സാമ്പത്തികരംഗവും സാധാരണക്കാരുടെ ജീവിതവും വലിയ പ്രതിസന്ധിയിലാണ്‌. വ്യാവസായികരംഗവും പിറകോട്ടാണ്‌.  ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ ശ്രദ്ധ മറ്റുവഴിയിലേക്ക്‌ തിരിച്ചുവിടാനാണ്‌ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്‌. ആളുകളെ ഹരംകൊള്ളിക്കാൻ വർഗീയവികാരം അഴിച്ചുവിടുന്നു. അപകടകരവും ഭീതിജനകവുമായ ഈ അവസ്ഥക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ സാധിക്കണമെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top