09 July Thursday

ഗൾഫിൽനിന്ന്‌ മൂന്ന്‌ വിമാനംകൂടി കൊച്ചിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

ബഹ്‌റൈനിൽനിന്ന്‌ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയവർ


കൊച്ചി
ഗൾഫ്‌ നാടുകളിൽനിന്നുള്ള മലയാളികളുമായി മൂന്ന്‌ വിമാനം ഞായറാഴ്‌ച കൊച്ചിയിലെത്തി. അബുദാബി, ദുബായ്‌, ബഹ്‌റൈൻ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങളാണ്‌ എത്തിയത്‌.

ബഹ്‌റൈനിൽനിന്നുള്ള വിമാനം വൈകിട്ട്‌ 6.47നും ദുബായിൽനിന്നുള്ളത്‌  രാത്രി 7.10നും അബുദാബിയിൽനിന്നുള്ളത്‌ രാത്രി 10നുമാണ് എത്തിയത്. ദുബായ്‌ വിമാനത്തിൽ രണ്ട് കൈക്കുഞ്ഞുങ്ങളടക്കം 179 പേരും അബുദാബി വിമാനത്തിൽ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹ്‌റൈനിൽനിന്നുള്ള വിമാനത്തിൽ 127 പേരുമാണ് ഉണ്ടായിരുന്നത്. ബഹ്‌റൈനിൽ വിവിധ കേസുകളിൽപ്പെട്ട് ജയിലിൽ കഴിയവെ പൊതുമാപ്പ് ലഭിച്ചവർ ഉൾപ്പെടെയാണ്‌  മടങ്ങിയെത്തിയത്. ഗൾഫ് എയർ വിമാനത്തിൽ ബഹ്‌റൈൻ പൗരന്മാരായ 60 പേർ നാട്ടിലേക്ക് മടങ്ങി.  ദുബായിൽനിന്ന്‌ മടങ്ങിയെത്തിയ വിമാനത്തിൽ 35 ഗർഭിണികളുണ്ട്‌.  അടിയന്തരചികിത്സ ആവശ്യമായ 46 പേരും ജോലിയില്ലാതെ കുടുങ്ങിയ 53 പേരും മുതിർന്ന പൗരന്മാരായ 13 പേരും മറ്റുള്ള വിഭാഗത്തിൽപ്പെട്ട 30 പേരുമാണുള്ളത്.

അബുദാബിയിൽനിന്ന്‌ എത്തിയ വിമാനത്തിൽ കൂടുതലും തൃശൂർ സ്വദേശികളാണ്‌–- 43 പേർ. ആലപ്പുഴ–-17, എറണാകുളം–-31, ഇടുക്കി–-9, കണ്ണൂർ–-4, കാസർകോട്–-3, കൊല്ലം–-5, കോട്ടയം–-19. കോഴിക്കോട്–-2, മലപ്പുറം–-17, പാലക്കാട്–-16, പത്തനംതിട്ട–-7, തിരുവനന്തപുരം–-4 എന്നിങ്ങനെയാണ് മറ്റു ജില്ലക്കാർ.

 


പ്രധാന വാർത്തകൾ
 Top