19 September Sunday

കേരളം എല്ലാവർക്കും വീടുള്ള 
സംസ്ഥാനമായി മാറും: തോമസ് ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
തിരുവല്ല
പെരിങ്ങരയിലെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ സുമനസുകളുടെ സഹകരണത്തോടെ നിർമിച്ച സ്വപ്നഭവനത്തിന്റെ താക്കോൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം  തോമസ് ഐസക് വെള്ളിയാഴ്ച വൈകിട്ട് കൈമാറി. പെരിങ്ങര പതിനൊന്നാം വാർഡിലെ സുരേന്ദ്രൻ–-മഞ്ജുഷ ദമ്പതികൾക്കാണ് വീട് നിർമിച്ച് നൽകിയത്. എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തോമസ് ഐസക് പറഞ്ഞു.
സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറിയറ്റംഗം ആർ സനൽകുമാർ, ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ബാലചന്ദ്രൻ, ജെനു മാത്യു, സി കെ പൊന്നപ്പൻ, ടി ഡി മോഹൻദാസ്,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ടി ആർ രാകേഷ് എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം പ്രമോദ് ഇളമൺ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ഗീതാ പ്രസാദ് നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top