08 July Wednesday

ഇന്നും നാളെയും മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
പത്തനംതിട്ട
കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 31നും ജൂൺ ഒന്നിനും പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട  പ്രദേശങ്ങളിൽ  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ (64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ)  പെയ്യാൻ  സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തുകയും കാറ്റ്, ഇടിമിന്നൽ എന്നിവ മൂലമുള്ള നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള  മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കലക്ടർ പി ബി നൂഹ് അറിയിച്ചു.
ജില്ലാ തല, താലൂക്ക് തല കൺട്രോൾ റൂമുകളുടെ ഫോൺ നമ്പർ: ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ -0468-2322515, 9188297112. കലക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ് അടൂർ-04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി-0468-2240087. താലൂക്ക് ഓഫീസ് റാന്നി-04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി-0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303.
 
പ്രധാന വാർത്തകൾ
 Top