28 January Friday

നിർമാണ തൊഴിലാളികൾ 2ന് കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ പണിമുടക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
പത്തനംതിട്ട
കൺസ്ട്രക്ഷൻ വർക്കേഴ്സ്  ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു) നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പണിമുടക്കും. ക്ഷേമ  ബോർഡ്  പെൻഷന്റെ  ബാധ്യത കേന്ദ്ര സർക്കാർ ഏറ്റെടുക്കുക, 1996 ലെ നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമം സംരക്ഷിക്കുക, നിർമാണ സാമഗ്രികളുടെ  വിലക്കയറ്റം തടയുക, തൊഴിലാളി കുടുംബങ്ങൾക്ക്  പ്രതിമാസം 7500 രൂപയും 10 കിലോ  ഭക്ഷ്യധാന്യവും നൽകുക, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
രണ്ടിന് തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും ധർണയും നടത്തും. കോന്നി ബിഎസ്എൻഎൽ ആഫീസിന് മുന്നിൽ രാവിലെ 10ന് സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ, അടൂരിൽ സിഐടിയു ജില്ലാ പ്രസിഡന്റ്  കെ സി രാജഗേപാലനും ധർണ ഉദ്ഘാടനം ചെയ്യും.
 തിരുവല്ലയിൽ അഡ്വ. ആർ സനൽകുമാർ, പന്തളത്ത് കെ കെ ശ്രീധരൻ, കൊടുമണിൽ വി തങ്കപ്പൻപിള്ള, റാന്നിയിൽ രാജു ഏബ്രഹാം, ചിറ്റാറിൽ അഡ്വ. വി ജി സുരേഷ്, ഇരവിപേരൂരിൽ ജി അജയകുമാർ,  മല്ലപ്പള്ളിയിൽ കെ കെ സുകുമാരൻ, കോഴഞ്ചേരിയിൽ രാജൻ വർഗീസ്, പത്തനംതിട്ടയിൽ എസ് ഹരിദാസും സമരം ഉദ്ഘാടനം ചെയ്യും.
പണിമുടക്കിൽ എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് ജില്ലാ നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്  കെ കെ ശ്രീധരനും, ജനറൽ സെക്രട്ടറി എസ് ഹരിദാസും അഭ്യർത്ഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top