29 January Saturday
രാജ്യസഭാംഗങ്ങൾക്ക്‌ സസ്‌പെൻഷൻ

സിഐടിയു പ്രതിഷേധ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

 പത്തനംതിട്ട 

എളമരം കരീം എം പി ഉൾപ്പെടെ 12 രാജ്യസഭാ അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത മോഡി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌  പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷനായി. അഡ്വ. അബ്ദുൽ മനാഫ്, ടി പി രാജേന്ദ്രൻ, കെ മോഹനൻ, ഇ കെ ബേബി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top