കോഴഞ്ചേരി
ശ്രേഷ്ഠമായ ജനസേവനത്തിന്റെ കുടുംബപാരമ്പര്യവുമായി മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ മൽസരിക്കുന്ന നിഷ കോശി. ആറൻമുള പാർഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ട് സവിശേഷകൾ ഏറെയുള്ള പരപ്പുഴ കുടുബത്തിലെ ഇളമുറക്കാരിയാണ്.പതിറ്റാണ്ടുകൾക്കപ്പുറം ഇവരുടെ കുടുംബത്തിൽ നിന്നാണ് ക്ഷേത്ര ഉൽസവ കൊടിയേറ്റിനുള്ള കയർ നൽകിയിരുന്നത്.തിരുവോണത്തോണി നിർമിക്കും മുൻപ് സദ്യ വിഭവങ്ങൾ എത്തിച്ചിരുന്നതും ഇവരുടെ കെട്ടുവള്ളത്തിൽ.എണ്ണ തൊട്ടു ശുദ്ധമാക്കിയിരുന്നതും പോയ കാലം.
നിഷയുടെ അച്ഛനും മത്തായി കോശി (തമ്പി) സ്വതന്ത്രനായും പിന്നീട് അമ്മ ഏലിയാമ്മ കോശി സിപിഐയുടെ ഭാഗമായും വിജയിച്ചിരുന്നു. ആ പൈതൃകം പേറിയാണ് ഇക്കുറി സിപിഐ എം പ്രതിനിധിയായി നിഷകോശി മൽസരിക്കുന്നത്. യുഡിഎഫ്,ബിജെപി പ്രതിനിധികളെ കൂടാതെ മുൻ പഞ്ചായത്തംഗം ബിജെപി വിമതയായും മൽസരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..