02 December Wednesday

ജലജീവന്‍ മിഷന്‍ ഒന്നാംഘട്ട പദ്ധതി പ്രവർത്തനോദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 ജലജീവന്‍ മിഷന്‍ ആറന്മുള മണ്ഡലം ഒന്നാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ കൃഷ്‌ണൻകുട്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിച്ചു. കേന്ദ്ര–-സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി പൈപ്പിലൂടെ ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവന്‍ മിഷന്‍. 2024 വര്‍ഷത്തോടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുകയാണ്‌ ലക്ഷ്യം. 

ആറന്മുള മണ്ഡലത്തിലുള്‍പ്പെട്ട 12 പഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ചുമതലയില്‍ ഒന്നാം ഘട്ടമായി 4,860 വീടുകള്‍ക്ക് 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 1500 വീടുകള്‍ക്ക് 5.24 കോടി രൂപയുടെ പദ്ധതി തയാറാക്കും.    ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണകുറുപ്പ്, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, വാട്ടര്‍ അതോറിറ്റി ബോര്‍ഡംഗം അലക്‌സ് കണ്ണമല, ചെന്നീര്‍ക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഓമനക്കുട്ടന്‍ നായര്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്‌ എൻജിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ജെ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top