02 December Wednesday

മണിയാർ ബാരേജിലെ 5 ഷട്ടറും ഉയർത്തിയേക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 മണിയാർ ബാരേജിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിന്‌ ഏത് സമയത്തും  അഞ്ച്‌ ഷട്ടറും ഉയർത്തിയേക്കും. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണിത്‌.  50 സെന്റീ മീറ്റർ എന്ന തോതിലാണ്‌ ഉയർത്തുക. കക്കാട്ടാറിൽ 80 സെന്റീ മീറ്റർ വരെ ജലനിരപ്പ് ഉയരാം. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത്‌ താമസിക്കുന്നവരും മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി,കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തുകയും  നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന്  കലക്ടർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top