14 May Friday

ജില്ലാ പഞ്ചായത്തംഗം 
ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021
കോഴഞ്ചേരി
ജില്ലാ ജിയോളജി ഓഫീസ് കടത്താനുള്ള ഗൂഢാലോചനക്കെതിരെ ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ ഹൈക്കോടതിയിൽ. അഡ്വ. ടി പി പ്രദീപ് മുഖേനയാണ് കോടതിയെ സമീപിച്ചത്. ആറന്മുള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മൈനിങ്‌ ആൻഡ്‌ ജിയോളജി വിഭാഗം ഓഫീസാണ് അടൂരിൽ വാടക കെട്ടിടത്തിലേയ്ക്ക് മാറ്റാൻ സംസ്ഥാന ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീക്കം നടന്നത്. ഓഫീസ് മാറ്റുന്നതിനുപിന്നിൽ വൻ ക്വാറി, മണ്ണ് മാഫിയ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പത്തു വർഷം മുമ്പ്‌ കോഴഞ്ചേരി തെക്കേമലയിലായിരുന്നു ജില്ലാ ഓഫീസ്. ഇവിടെ നിന്നും സ്ഥലപരിമിതിയുടെ കഥ പറഞ്ഞ് അടൂരിലേയ്ക്ക് മാറ്റി. പിന്നീട് ആറന്മുളയിൽ മിനി സിവിൽ സ്റ്റേഷൻ പൂർത്തിയായതോടെ തിരിച്ചു കൊണ്ടുവന്നതാണ്. ഇതാണ് വീണ്ടും കൊണ്ടുപോകാൻ ശ്രമിക്കുന്നത്‌.
ജില്ലാ സ്റ്റോർ, മൈനർ ഇറിഗേഷൻ, സബ് രജിസ്ട്രാർ തുടങ്ങിയ ഒഫീസുകൾ പ്രവർത്തിക്കുന്നത് മിനി സിവിൽ സ്റ്റേഷനിലാണ്. റോഡരികിൽ തന്നെയാണ് എന്നതുകൊണ്ട് ആളുകൾക്ക് എത്താൻ സൗകര്യമുണ്ട്. ജില്ലയുടെ ഒത്ത നടുക്കാണ് എന്നതുകൊണ്ട് നാലു കോണുകളിൽ നിന്നുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്ക് വന്നു പോകാനും എളുപ്പം. എന്നാൽ അടൂരിലേയ്ക്ക് മാറ്റിയാൽ അത് പൊതുജനങ്ങൾക്ക് വിനയായി മാറും.
ഓഫീസ് മാറ്റാനുള്ള നിർദേശം നടപ്പിലാക്കുന്നില്ലെന്നു കാട്ടി പന്തളം സ്വദേശിയാണ് ആദ്യം കോടതിയെ സമീപിച്ചത്. ഇതിനുപിന്നിൽ വൻ ലോബിയുണ്ടെന്നുള്ള സംശയം ബലപ്പെടാൻ കാരണമിതാണ്‌. തുടർന്നാണ് ഓഫീസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ആർ അജയകുമാർ ഹൈക്കോടതിയിലെത്തിയത്. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top