16 January Saturday

മകന്റെ അച്ഛൻ,അച്ഛന്റെ മകൻ

ശ്രീജേഷ്‌ വി കൈമൾUpdated: Sunday Nov 29, 2020

കടമ്മനിട്ട കരുണാകരൻ, മിഥുൻ എസ്‌ കരുൺ

പത്തനംതിട്ട 
നാരങ്ങാനം പഞ്ചായത്തിൽ നിന്നും അടുത്ത വാർഡുകളിൽ അച്ഛനും മകനും മത്സരിക്കുന്നു. മുൻ പ്രസിഡന്റ്‌ കടമ്മനിട്ട കരുണാകരൻ എട്ടാം വാർഡ്‌ കല്ലൂരിലും‌ മകൻ അഡ്വ. മിഥുൻ എസ് കരുൺ ഏഴാം വാർഡ്‌ ഇളപ്പുങ്കലിലുമാണ് എൽഡിഎഫ് പിന്തുണയോടെ‌‌ മത്സരിക്കുന്നത്‌. വോളിബോൾ സംസ്ഥാന റഫറീസ് ബോർഡ് കൺവീനറും എഴുത്തുകാരനും ആർട്ടിസ്‌റ്റുമാണ് കടമ്മനിട്ട കരുണാകരൻ.‌ കല്ലൂർ വാർഡ്‌ വനിതാ സംവരണമായപ്പോൾ കരുണാകരന്റെ ഭാര്യ ഷീബ അവിടെ വിജയിച്ചിരുന്നു. 
മിഥുൻ സ്കൂൾ യുവജനോത്സവ വേദികളിൽ കലാപ്രതിഭയായിരുന്നു. തുടർച്ചയായി ഏഴ് വർഷം സംസ്ഥാന നാടക പ്രതിഭയായിരുന്നു. സ്കൂൾതലം മുതൽ വോളിബോൾ താരമാണ്. തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടി. നാരങ്ങാനത്തിന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്താൻ കടമ്മനിട്ട കരുണാകരനു കഴിഞ്ഞിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top