27 September Wednesday

എല്ലാം പൂർണതോതിലാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കോന്നി
കോവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ആരംഭിച്ച ഒപിയും ഐപിയും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കും. കൂടുതല്‍ സ്പെഷ്യലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനായി ഇഹെല്‍ത്തും നടപ്പാക്കും.  ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി ടി സ്‌കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശീയ നിലവാരത്തിലുള്ള ആധുനിക ലേബര്‍ റൂം മൂന്നര കോടി രൂപ   വിനിയോഗിച്ച് ഈ വര്‍ഷം തന്നെ തുടങ്ങും. രക്ത ബാങ്കും ഉടന്‍ ആരംഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി, സംസ്ഥാനത്ത്  സർക്കാർ ആശുപത്രികളിലുള്ളതിനേക്കാൾ  മികച്ച സിടി സ്കാൻ ഉടൻ സജ്ജമാകും. തുടർന്ന് എംആർഐ സ്കാനിനും സജ്ജീകരണം ഒരുക്കും.  
ഈ വര്‍ഷം അത്യാഹിത വിഭാഗത്തില്‍ ഓക്സിജന്‍ സൗകര്യത്തോടെ 30 ബെഡുകള്‍, 16 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ലാബും ഫാര്‍മസിയും തുടങ്ങി. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായി.  അള്‍ട്രാ സൗണ്ട് സ്‌കാനിങ്‌ ആരംഭിച്ചു. മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍ സ്ഥാപിക്കുന്നതിന് അനുമതിയും നല്‍കി. കാരുണ്യയുടെ മെഡിക്കല്‍ ഷോപ്പ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് എന്നിവ ആരംഭിച്ചു.   ഇന്റേണല്‍ റോഡ്, എസ്ടിപി, പ്രവേശന കവാടം മുതലായവ നിര്‍മിക്കാന്‍   15.51 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top