29 October Thursday
- ദേശാഭിമാനി ക്യാമ്പയിൻ മുന്നോട്ട്

ഏഴ്‌ ഏരിയയിൽ വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
 
പത്തനംതിട്ട
ദേശാഭിമാനി പത്രപ്രചാരണ ക്യാമ്പയിൻ ആവേശത്തോടെ മുന്നോട്ട്.‌ ഇതുവരെ ചേർത്ത വാർഷിക പത്രങ്ങളുടെ വരിസംഖ്യയും വരിക്കാരുടെ ലിസ്‌റ്റും ജനറൽ മാനേജർ കെ ജെ തോമസ്‌ ഏറ്റുവാങ്ങി. എല്ലായിടത്തും മികച്ച പ്രതികരണം ലഭിച്ച്‌ മുന്നേറുന്ന ക്യാമ്പയിനിൽ വർധിച്ച സ്വീകര്യതയാണ്‌ ലഭിക്കുന്നത്‌‌. സമ്പന്ന വർഗത്തിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന  കുത്തക പത്രങ്ങൾക്കിടെ എന്നും സാധാരണക്കാരന്റെ ശബ്ദം ദേശാഭിമാനി മാത്രമായിരുന്നു.
  സിപിഐ എമ്മിന്റെ അനുബന്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിന്റെ ഭാഗമായാണ്‌ കൂടുതൽ പുതിയ വാർഷിക വരിക്കാർ പത്രത്തിന്‌ ലഭിച്ചത്‌. റാന്നി, പെരുനാട്‌, കോന്നി, പത്തനംതിട്ട, കൊടുമൺ, അടൂർ, പന്തളം, എന്നിവിടങ്ങളിലാണ്‌ വരിസംഖ്യ ഏറ്റുവാങ്ങിയത്‌. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും ഏറ്റുവാങ്ങൽ ചടങ്ങുകളിൽ പങ്കെടുത്തു.
 റാന്നിയിൽ ഏരിയ സെക്രട്ടറി പി ആർ പ്രസാദ്‌ വരിസംഖ്യ കൈമാറി. രാജു ഏബ്രഹാം എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
പെരുനാട്  ഏരിയ സെക്രട്ടറി എസ് ഹരിദാസ്‌ വരിസംഖ്യയും ലിസ്‌റ്റും കൈമാറി. ഏരിയ കമ്മിറ്റിയംഗങ്ങളായ എം എസ് രാജേന്ദ്രൻ, മോഹൻ പൊന്നുപിള്ള, പ്രവീൺ പ്രസാദ്, എൻ ലാലാജി, ജോബി ടി ഈശോ എന്നിവർ പങ്കെടുത്തു.
കോന്നിയിൽ എരിയ സെക്രട്ടറി ശ്യാംലാൽ വരിസംഖ്യ കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ  പങ്കെടുത്തു.
 പത്തനംതിട്ട ഏരിയയിലെ വരിസംഖ്യ ഏരിയ സെക്രട്ടറി എൻ സജികുമാർ കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അമൃതം ഗോകുലൻ, എം വി സഞ്‌ജു, എസ്‌ നിർമലാദേവി എന്നിവർ പങ്കെടുത്തു.
കൊടുമൺ ഏരിയയിൽ ഏരിയ കമ്മിറ്റിയംഗം കെ കെ അശോക്‌കുമാർ വരിസംഖ്യ കൈമാറി. സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്‌ണപിള്ള, ഏരിയ സെക്രട്ടറി എ എൻ സലിം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ തുളസീധരൻ പിള്ള, കെ കെ ശ്രീധരൻ, ഏരിയ കമ്മിറ്റിയംഗം വിജു രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. 
അടൂരിൽ ഏരിയ സെക്രട്ടറി അഡ്വ. എസ്‌ മനോജ്‌ വരിസംഖ്യ കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ഡി ബൈജു, പി ബി ഹർഷകുമാർ, ജില്ലാ കമ്മിറ്റിയംഗം സി രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. 
പന്തളം എരിയയിലെ വാർഷിക വരിസംഖ്യ സിപിഐ എം ഏരിയ സെക്രട്ടറി ഇ ഫസൽ കൈമാറി. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top