14 December Saturday

കൊടുമൺ റൈസിന്റെ രണ്ടാം ഘട്ട വിപണനോദ‌്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

 കൊടുമൺ 

പറക്കോട് ബ്ലോക്കിന്റെ നേതൃത്വത്തിലുള്ള ഞാറ്റുവേലചന്തയും കൊടുമൺ റൈസിന്റെ രണ്ടാം ഘട്ട വിപണനോദ‌്ഘാടനവും കലക്ടർ പി ബി നൂഹ് നിർവഹിച്ചു.ആദ്യ ഘട്ട ഉദ്ഘാടനത്തോടനുബന്ധിച്ച് വിപണിയിലിറക്കിയ12 ടൺ അരിയും വിറ്റുതീർന്നതിനെത്തുടർന്ന്  അതേ അളവിൽ വീണ്ടുംനെല്ല് സംസ്കരിച്ച് അരിയാക്കി മാറ്റിയതാണിപ്പോൾ വിപണിയിലിറക്കിയത്.അഞ്ചും പത്തും കിലോ പായ്ക്കറ്റുകളിലായിട്ടാണ് സാധാരണ അരിയുടെ വിൽപ്പന.ഔഷധ നെല്ലിനങ്ങളായ ഞവരയും രക്തശാലിയും ഒന്നും രണ്ടും കിലോയുടെ പായ്ക്കറ്റുകളായിട്ടാണ് തയ്യാറാക്കിയിട്ടുള്ളത്. 
ഇതിന‌് പുറമെ അരിപ്പൊടി,  തവിട് കേക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളും വിപണനത്തിനുണ്ട്. കൊടുമൺ സഹകരണ ബാങ്കിന‌് സമീപമുള്ള എക്കോ ഷോപ്പിൽ നടന്ന യോഗത്തിൽ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് അധ്യക്ഷയായി. ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ എൻ സലീം സ്വാഗതം പറഞ്ഞു.പറക്കോട്ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ, ജില്ലാ പഞ്ചായത്തംഗം ബി സതി കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ എസ് ഉണ്ണിത്താൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീലാ പണിക്കർ, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ ജെ ശാരദ, ലീലാമണി വാസുദേവ്, ശ്യാംസത്യ, ആത്മ ഡെപ്യൂട്ടി ഡയറക്ടർ വിനോദ് മാമ്മൻ, അസിസ്റ്റന്റ് ഡയറക്ടർ സുരേഷ് കുമാർ, കൊടുമൺ കൃഷി ഓഫീസർ ആദില,സിഡിഎസ് ചെയർപേഴ്‌സൺ കെ സുമതി,കൊടുമൺ സഹകരണ ബാങ്ക് പ്രസിഡന്റ് സിസി ചന്ദ്രൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി പി കെ അശോകൻ നന്ദി പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top