26 May Tuesday
ഡ്രോണുപയോഗിച്ച് നിരീക്ഷണം

എല്ലാം കണ്ടോണ്ട്‌ ഒരാൾ മുകളിലുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ഡ്രോൺ ഉപയോഗിച്ച് പത്തനംതിട്ട നഗരത്തിൽ ഡിവൈഎസ്‌പി കെ സജീവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

 അടൂർ

നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി ഡ്രോണുകളുപയോഗിച്ച് നിരീക്ഷണം നടത്തി. അഞ്ഞൂറ് മീറ്റർ ഉയരത്തിലും ഒരു കിലോമീറ്റർ ചുറ്റളവിലും നടക്കുന്ന കാര്യങ്ങൾ ഈ പരിശോധനയിലൂടെ വ്യക്തമാകും. പ്രധാന ജങ്‌ഷനുകൾ കേന്ദ്രീകരിച്ചാണ് ഈ പരിശോധന. 
അടൂർ സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിൽ കൂടുതൽ ഉൾപ്രദേശങ്ങളിൽ പരിശോധനകൾ ശക്തമാക്കും.ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ, ഡിവൈഎസ്‌‌പി ജവഹർ ജനാർദ്ദ്, ഇൻസ്പെക്ടർ യു ബിജു, എസ്‌സിപിഒ മുനീർ എന്നിവർ പങ്കെടുത്തു 
പത്തനംതിട്ട,  പന്തളം, തിരുവല്ല, റാന്നി എന്നിവിടങ്ങളിലും നിരീക്ഷണത്തിന്  ഡ്രോണുണ്ട്. നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോകളും വീഡിയോകളും പരിശോധന നടത്തി നിയമപരമായ നടപടി സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖാവരണവും കൈയുറകളും  ആവശ്യാനുസരണം വിതരണം ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണവും  ലഭിക്കുന്നുണ്ട്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top