17 January Sunday

"ഇന്ത തടവ് വളർമതി വെട്രി വരും'

വി ശിവകുമാർUpdated: Saturday Nov 28, 2020

വളർമതി

കോന്നി 
"ഇന്ത തടവ് വളർമതി വെട്രി വരും' – എന്നുവച്ചാൽ- ഇത്തവണ വളർമതി ജയിച്ചു വരുമെന്ന്‌. മലയാലപ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡ് കുമ്പഴ തോട്ടം  എൽഡിഎഫ് സ്ഥാനാർഥി എൻ വളർമതിയെപറ്റി തോട്ടം തൊഴിലാളികൾ പറയുന്നതാണ്. കഴിഞ്ഞ തവണ മൂന്ന്‌ വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ നല്ല ഭൂരിപക്ഷത്തോടെ തന്നെ ജയിക്കുമെന്ന് തൊഴിലാളികൾ പറയുന്നു. 70 ശതമാനം തമിഴ് തൊഴിലാളികൾ താമസിക്കുന്ന വാർഡാണ് തോട്ടം. ജനറൽ വാർഡിലാണ് ഈ മുപ്പത്തഞ്ചുകാരി മത്സരിക്കുന്നത്. 
തമിഴ്നാട് തൂത്തുകുടി സ്വദേശി നൈനാരുടേയും ഫാത്തിമയുടെയും അഞ്ചാമത്തെ മകളായ വളർമതിയെ 2006ലാണ് കുമ്പഴ തോട്ടം രണ്ടാം ഡിവിഷനിൽ മണികണ്ഠൻ വിവാഹം കഴിച്ചു കൊണ്ടുവന്നത്. പ്ലസ്‌ടുവിന് നല്ല മാർക്കോടെ പാസായ വളർമതി തോട്ടത്തിൽ വിവാഹം കഴിച്ചു വന്നതുമുതൽ പൊതുരംഗത്ത് സജീവം. നിലവിൽ അർച്ചന കുടുംബശ്രീ സെക്രട്ടറിയാണ്‌. തോട്ടം തൊഴിലാളികളുടെ ഏതാവശ്യത്തിനും മുന്നിലുണ്ട്‌. ഇവിടെ വന്ന് മലയാളം എഴുത്തും വായനയും പഠിച്ചു. ഒരു ഫോറം പൂരിപ്പിക്കണമെങ്കിൽ പോലും എല്ലാവരും വളർമതിയെ സമീപിക്കും. സിപിഐ തോട്ടം ബ്രാഞ്ചം ഗം, എഐവൈഎഫ് പഞ്ചായത്ത് കമ്മിറ്റിയംഗം, മഹിളാ സംഘം പഞ്ചായത്ത് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർക്കുന്ന വളർമതി തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ്. ഇടയ്ക്ക് തോട്ടത്തിൽ താൽക്കാലിക ജോലിയും ചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top