28 November Sunday

പരിസ്ഥിതി നോക്കാതെയുള്ള 
വികസനം ആപത്ത്: മാർ ക്ലിമ്മീസ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
തിരുവല്ല
പാരിസ്ഥിതിക നീതി പാലിക്കാതെയുള്ള വികസനം ആപത്താണെന്ന് കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പറഞ്ഞു. 119–-ാമത് പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ് അധ്യക്ഷനായി. കാലാവസ്ഥാ പ്രതിരോധവും പാരിസ്ഥിതിക നീതിയും  എന്ന വിഷയത്തില്‍ ഡോ. മാത്യു പുന്നക്കാട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. കോശി ജോണ്‍ കലയപുരം, പരുമല സെമിനാരി മാനേജര്‍ ഫാ. എം സി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top