06 December Tuesday

വന്യജീവി വാരാഘോഷം 
ഒക്‌ടോബർ 2 മുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
പത്തനംതിട്ട
ഒക്‌ടോബർ രണ്ട്‌ മുതൽ എട്ട്‌ വരെ വന്യജീവി വാരം ആഘോഷിക്കുന്നു. സ്‌കൂൾ കേളേജ്‌ വിദ്യാർഥികൾക്കായുള്ള ജില്ലാ മത്സരം ഒക്‌ടോബർ രണ്ട്‌, മൂന്ന്‌ തീയതികളിലായി കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. 
എൽപി, യുപി, എച്ച്‌എസ്‌, ഹയർസെക്കൻഡറി/ കോളേജ്‌ വിഭാഗം വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ്‌, വാട്ടർ കളർ പെയിന്റിങ്‌, ഹയർസെക്കൻഡറി/ കോളേജ്‌ വിഭാഗത്തിലുള്ള വിദ്യാർഥികൾക്കായി ഉപന്യാസ രചന മത്സരം എന്നിവ ഒക്‌ടോബർ രണ്ടിന്‌ രാവിലെ 9.15 മുതൽ 4.15 വരെയും ഹൈസ്‌കൂൾ ഹയർസെക്കൻഡറി/ കോളേജ്‌ വിദ്യാർഥികൾക്കായി ക്വിസ്‌, പ്രസംഗ മത്സരങ്ങൾ ഒക്ടോബർ മൂന്നിന്‌ രാവിലെ 10 മുതൽ 4 വരെയുമാണ്‌ നടത്തുന്നത്‌. കുട്ടികൾ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പേര്‌ രജിസ്‌റ്റർ ചെയ്യണം. ഫോൺ: 0468 2243452.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top