28 November Saturday

മൂലൂർ സ്‌മാരകത്തിൽ വിദ്യാരംഭവും ചരിത്രമായി

സ്വന്തം ലേഖകൻUpdated: Tuesday Oct 27, 2020
 
കോഴഞ്ചേരി
നവീകരിച്ച മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും ചരിത്രമായി. ആദ്യാക്ഷരം കുറിക്കൽ കച്ചവടവമാക്കി മാറ്റുന്നവർക്കിടയിലാണ് പ്രകൃതിയുടെ ജൈവ ബന്ധത്തിലേയ്ക്ക് അക്ഷരമെഴുത്തും മാറ്റി മൂലൂർ സ്മാരകം കാലത്തിനു മുന്നേ നടന്നത്.
  അനശ്വര കവി മൂലൂരിന്റെ സ്മൃതിയിടത്തിൽ ശ്രീനാരായണ ഗുരുദേവ നെ സാക്ഷിയാക്കി കുട്ടികളുടെ രക്ഷിതാക്കളാണ്‌  നാവിൽ ആദ്യാക്ഷരം കുറിച്ചത്‌. തളികയിൽ ഒരുക്കി വെച്ച അരിയിൽ വിരൽ കൊണ്ടും എഴുതിച്ചു.
  സ്വന്തം അമ്മയോ അച്ഛനോ എഴുതിക്കുന്നതു പോലെയാവില്ല മറ്റാര്‌ എഴുതിച്ചാലും എന്ന ഗുരു നിത്യചൈതന്യ യതിയുടെ വീക്ഷണമാണ്‌ ഇവിടെ നടപ്പാക്കിയത്‌.   സാഹിത്യത്തിലെയും ജീവിതത്തിലെയും സവർണാധിപത്യത്തിനെതിരെ പോരാടിയ സരസകവി മൂലൂരിന്റെ സ്‌മാരകം ഇക്കാര്യത്തിലും ജൈവബന്ധം പുനഃസ്ഥാപിച്ചിരിക്കുകയാണ്.
  സ്‌മാരക കമ്മിറ്റി പ്രസിഡന്റ്‌ കെ സി രാജഗോപാലന്റെയും സെക്രട്ടറി പ്രസാദിന്റെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. നാൽപ്പതോളം കുട്ടികൾ കൊറോണ മാനദണ്ഡം പാലിച്ച് പല സമയങ്ങളിലായി അക്ഷരം കുറിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top