16 October Saturday

കർഷകസംഘം പരുമലയിൽ 
സായാഹ്ന കൂട്ടായ്മ നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കർഷകസംഘം പരുമലയിൽ നടത്തിയ സായാഹ്ന കൂട്ടായ്മയിൽ നിന്ന്

പരുമല
ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ കർഷക സംഘം പരുമല മേഖല കമ്മിറ്റി നടത്തിയ സായാഹ്ന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീരേഖ ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ഹരീന്ദ്രൻ നായർ, സെക്രട്ടറി രഘുനാഥൻ നായർ, പ്രൊഫ.എ ലോപ്പസ്,കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി നാണപ്പൻ, ഒ സി രാജു പരുമല, ഭാരത് ബന്ദിന്, കർഷക സംഘം   കർഷക സംഘംതുടങ്ങിയവർ സംസാരിച്ചു.
വ്യാപാരി വ്യവസായി സമിതി കടകൾ അടച്ചിടും
പത്തനംതിട്ട
കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുള്ള ഭാരത്‌ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വ്യാപാരി വ്യവസായി സമിതി കടകൾ അടച്ചിടും. ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്‌. തീർത്തും ന്യായമായ ആവശ്യമാണ് ഹർത്താലിൽ ഉയർത്തുന്നത്. സമരത്തിന്‌ പിന്തുണയുമായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടണമെന്ന് എല്ലാ വ്യാപാരികളോടും സമിതി ജില്ലാ പ്രസിഡന്റ്‌ ബിജു വർക്കി,  ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ്, ട്രഷറർ പി കെ ജയപ്രകാശ് എന്നിവർ അഭ്യർഥിച്ചു.
ജോലിയിൽ നിന്ന് വിട്ടുനിൽക്കും
പത്തനംതിട്ട 
ഭാരത ബന്ദിൽ ഇലക്ട്രിസിറ്റി മേഖലയിലെ എല്ലാ തൊഴിലാളികളും, ഓഫീസർമാരും ജോലിയിൽ നിന്ന് വിട്ടുനിൽക്കും. സമരം വിജയിപ്പിക്കുമെന്ന്  സംഘടനാ നേതാക്കളായ എസ് പ്രകാശ്, ജി ബൈജു, സുനീഷ് കുമാർ എന്നിവർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top