19 September Sunday
വാക്‌സിൻ വിതരണത്തിൽ ക്രമക്കേട്‌

വെച്ചൂച്ചിറ പഞ്ചായത്തിൽ 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

വെച്ചൂച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിപിഐ എം റാന്നി ഏരിയ കമ്മിറ്റിയംഗം 
ആർ വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു

 
റാന്നി
വെച്ചൂച്ചിറ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ കോവിഡ് വാക്സിൻ വിതരണത്തിൽ വൻ ക്രമക്കേട്. മുൻഗണന പട്ടിക മാറ്റി നിർത്തി താത്പര്യക്കാർക്ക് വാക്സിൻ കൊടുക്കുന്ന നടപടിയാണ് നടക്കുന്നത്. മുൻഗണനാ ക്രമത്തിൽ നൽകേണ്ടുന്ന വാക്സിന്റെ ടോക്കൺ പൊതുസ്ഥലങ്ങളിൽ ചിലരുടെ കൈവശമാണുള്ളത്. ആശുപത്രിയിൽ വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള കൊൺഗ്രസ്‌ ജനപ്രതിനിധികൾ അതിക്രമിച്ച് കയറി ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും സുതാര്യമായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്‌. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ സിപിഐ എം റാന്നി ഏരിയ കമ്മിറ്റിയംഗം ആർ വരദരാജൻ ഉദ്ഘാടനം ചെയ്‌തു. കൊല്ലമുള ലോക്കൽ സെക്രട്ടറി ജോജി ജോർജ്‌ അധ്യക്ഷനായി. വാർഡംഗങ്ങളായ സിറിയക്ക് തോമസ്, സജി കൊട്ടാരം, ജോയി ജോസഫ്,  ടൗൺ ബ്രാഞ്ച് സെക്രട്ടറി അജയൻ, ലോക്കൽ കമ്മിറ്റിയംഗം സതികുമാർ, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി മുഹമ്മദ് അജ്മൽ, എസ്എഫ്ഐ ലോക്കൽ സെക്രട്ടറി വൈശാഖ് ചന്ദ്രൻ, പ്രസാദ് എന്നിവർ  സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top