അടൂർ
കടമ്പനാട് പഞ്ചായത്തിലെ മണ്ണടി പ്രദേശത്തെ എട്ടു വാർഡും ഏറത്ത് പഞ്ചായത്തിലെ 15 വാർഡും ഏഴംകുളം പഞ്ചായത്തിലെ 13 വാർഡും ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിടയിലെ രണ്ടു വാർഡും ഉൾപ്പടെ 36 വാർഡാണ് ഏനാത്ത് ഡിവിഷനിലുള്ളത്. 2005ൽ എൽഡിഎഫിലെ അപ്പിനഴികത്ത് ശാന്തകുമാരിയും 2010ൽ യുഡിഎഫിലെ പഴകുളം മധുവും 2015ൽ എൽഡിഎഫിലെ ബി സതികുമാരിയും വിജയിച്ച മണ്ഡലം. എൽഡിഎഫിനെ വിജയിപ്പിച്ച കാലയളവിൽ സമാനതകളില്ലാത്ത വികസനമാണ് ഡിവിഷനിൽ നടപ്പിലാക്കാനായത്.
പള്ളിക്കൽ പഞ്ചായത്തിൽ രണ്ട് തവണ പ്രസിഡന്റായിരുന്ന സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ബി ഹർഷകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി.
നിലവിൽ അടൂർ അർബൻ സഹരണ ബാങ്ക് പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, മദർ തെരേസ പാലിയേറ്റീവ് കെയർ സൊസറ്റി രക്ഷാധികാരി തുടങ്ങിയ ചുമതലകൾ വഹിക്കുന്നു. പള്ളിക്കലാറിന്റെ നവീകരണവും ക്ലീൻ ബൈപ്പാസും പി ബി ഹർഷകുമാറിന്റെ നേതൃഗുണം വെളിപ്പെടുത്തുന്നു.
നാഷണൽ ഗ്രൗണ്ട് വാട്ടർ ഓഗ്മെൻ്റെഷൻ അവാർഡ് പള്ളിക്കൽ പഞ്ചായത്തിന് നേടിയെടുത്തു. ജെറിയാട്രിക് കെയർ പദ്ധതി, അക്ഷരജ്യോതി പദ്ധതി, ബഡ്സ് സ്കൂൾ, യുവജന ക്ഷേമത്തിനായി കായികപരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം പള്ളിക്കൽ പഞ്ചായത്തിൽ നടപ്പാക്കി. മദർ തെരേസാ പാലിയേറ്റീവ് കെയറിന്റെ അമരക്കാരൻ. ഒന്നുമില്ലായ്കയിൽ നിന്നും അനേകായിരംപേർക്ക് ആശ്രയമാകുന്ന നിലക്ക് ആ പ്രസ്ഥാനത്തെ വളർത്തിയെടുത്തു.
യുഡിഎഫ് സ്ഥാനാർഥി സി കൃഷ്ണകുമാർ കോൺഗ്രസ് കടമ്പനാട് മണ്ണടി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്ന് തവണ കടമ്പനാട് പഞ്ചായത്തംഗമായി. ഒരു തവണ വൈസ് പ്രസിഡന്റായി. മണ്ണടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗമായും പ്രവർത്തിച്ചു.
എൻഡിഎ സ്ഥാനാർഥി അഭിഭാഷകനായ രാജു മണ്ണടിയാണ്. ബിജെപി ജില്ലാ സമിതിയംഗം ഭാരതീയ അഭിഭാഷക മോർച്ച സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..