06 December Monday

ഡിവൈഎഫ്ഐ പ്രവർത്തകയുടെ വീടുകയറി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
പത്തനംതിട്ട 
ഡിവൈഎഫ്ഐ പ്രവർത്തകയുടെ  വീടുകയറി ആക്രമണവും വധഭീഷണിയും. അഴൂർ 27ാം വാർഡിൽ ചരിവുകാലായിൽ ശ്യാമ ശിവന്റെ പ്രായമായ അച്ഛനേയും അമ്മയെയുമാണ്‌ സമീപവാസിയായ ഇളങ്ങള്ളൂർ വീട്ടിൽ ബാലു എന്നു വിളിക്കുന്ന അഖിൽകുമാറും സംഘവും  മാരകായുധങ്ങളുമായി വന്ന്‌ ഭീഷണിപ്പെടുത്തിയത്‌. മകളെ കൊലപ്പെടുത്തുമെന്ന്‌ ഭീഷണിമുഴക്കുകയും തെറി വിളിക്കുകയും വീടിന്റെ പടികൾ തല്ലിപ്പൊട്ടിക്കുകയും ചെയ്‌തു. മുൻപും പലതവണ കുടുംബത്തിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. അഖിൽകുമാറും സംഘവും സ്ഥിരമായി നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാറുണ്ടെന്ന്‌ ശ്യാമ ശിവൻ പറഞ്ഞു.
കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും പ്രായമായ മാതാപിതാക്കളെയും തന്നേയും  സംരക്ഷിക്കണമെന്നും ശ്യാമ ശിവൻ പൊലീസ്‌ ഇൻസ്‌പെക്ടർക്ക്‌ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. . 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top