22 August Thursday

വിദ്യാർഥിനിക്ക‌് ക്രൂരമർദനം: കോളേജിലേക്ക‌് എസ്എഫ്ഐ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

കോഴഞ്ചേരി > സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ടാംവർഷ ബിരുദ വിദ്യാർഥിനി ആവണി (18)യെ സീനിയർ വിദ്യാർഥിനികൾ മർദിച്ചതിൽ  പ്രതിഷേധിച്ച‌് എസ‌്എഫ‌്ഐ നേതൃത്വത്തിൽ കോഴഞ്ചേരി കോളേജിലേക്ക‌് മാർച്ച് നടത്തി.

എൻസിസി കേഡറ്റായ പെൺകുട്ടിക്ക‌് എൻസിസി ചുമതലയുള്ള ഷാജി എന്ന അധ്യാപകന്റെ നിർദേശാനുസരണം വിദ്യാർഥി ക്യാപ്റ്റൻ നോയൽ പ്രകാശ് തോമസിന്റെ നേതൃത്വത്തിലായിരുന്നു കിരാത ശിക്ഷ. പെൺകുട്ടിക്ക് ഇപ്പോഴും നടക്കാനും ഇരിക്കാനും കഴിയുന്നില്ല. മർദനം നടത്തിയ പെൺകുട്ടികളെ സസ‌്പെൻഡ‌് ചെയ‌്തതായി അധികൃതർ പറയുന്നു.
 
ഷാജി എന്ന അധ്യാപകനെയും നോയൽ എന്ന വിദ്യാർഥിയെയും കൂടി സസ്പെൻഡ‌് ചെയ്യുക,  നാലുപേരുടെയും പേരിൽ ക്രിമിനൽ കേസെടുക്കാൻ അധികൃതർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
 
മാർച്ച് കോളേജ് കവാടത്തിനു സമീപം പൊലീസ് തടഞ്ഞു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ ഡോണി മാർച്ച‌് ഉദ്ഘാടനം ചെയ്തു. ഏരിയാ ജോയിന്റ‌് സെക്രട്ടറി പ്രശാന്ത് പ്രസാദ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സജിത് പി ആനന്ദ്, ബ്ലോക്ക് ട്രഷറർ നൈജിൽ കെ ജോൺ, എസ്എഫ് ഐ ജില്ലാ കമ്മിറ്റി അംഗം സബിത് പി ആനന്ദ്, ഏരിയാ സെക്രട്ടറി സച്ചിൻ സജീവ്, ഏരിയാ ജോയിന്റ‌് സെക്രട്ടറി ജിദിവ് രാജു എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top