27 June Thursday

ഹോളി ഖുർആൻ പ്രിമിയോ ഗ്രാന്റ് ഫൈനൽ 29ന്

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

 പത്തനംതിട്ട

എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി റംസാൻ കാമ്പയിന്റെ ഭാഗമായി വിവിധ ഘടകങ്ങളിൽ സംഘടിപ്പിച്ച തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാന്റ് ഫൈനൽ 29ന് രാവിലെ ഒമ്പത് മുതൽ പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
യൂണിറ്റ്, ഡിവിഷൻ, ജില്ല മത്സരങ്ങൾക്ക് ശേഷം സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നും നീലഗിരിയിൽ നിന്നും യോഗ്യത നേടിയവരാണ് തർത്തീൽ ഗ്രാൻഡ് ഫൈനലിൽ  പങ്കെടുക്കുന്നത്. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഖുർആൻ മനഃപാഠം, ഖുർആൻ ക്വിസ് എന്നീ മത്സരങ്ങളാണ് നടക്കുക. വിവിധ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ആയിരക്കണക്കിന് വിദ്വാർഥികൾ പങ്കെടുത്തു. ഖുർആൻ പാരായണത്തിലും പഠനത്തിലും കൂടുതൽ താൽപര്യമുണ്ടാക്കാനും അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഖുർആൻ പഠന പ്രവർത്തനങ്ങളുമായി കേരളത്തെ ബന്ധിപ്പിക്കാനുമാണ് എസ്എസ്എഫ് സംസ്ഥാന വ്യാപകമായി തർത്തീൽ സംഘടിപ്പിച്ചത്. സംസ്ഥാന തലത്തിൽ ജേതാക്കളാകുന്നവർക്ക് സ്വർണമെഡൽ സമ്മാനമായി ലഭിക്കും. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top