07 April Tuesday

ആയുർവേദിക്‌ റിസർച്ച്‌ സെന്റർ കെട്ടിടം വിട്ടുനൽകി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 കൊടുമൺ

ഏനാദിമംഗലം അമ്പോലിൽ ആയുർവേദിക്ക് റിസർച്ച് സെന്റർ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കായും വിട്ടുനൽകി. ഡോക്ടർ ഉമ്മൻ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ആരോഗ്യ വകുപ്പ് ഏറ്റെടുത്ത കെട്ടിടത്തിൽ 25 മുറികളിലായി 50 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൊറോണ ഐസൊലേഷൻ വാർഡിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ ബി രാജീവ് കുമാർ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റംഗം രാജ്കുമാർ, വി എസ് അബിൻ കുമാർ, ബിജു കൃഷ്ണൻ, ഗോകുൽ റെജി, അംജിത് വി ലാൽ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top