27 November Saturday

കൈപ്പട്ടൂർ പാലത്തിലൂടെ 
ഗതാഗതം ഒറ്റവരിയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
പത്തനംതിട്ട
കൈപ്പട്ടൂർ പാലത്തിലൂടെയുള്ള ഗതാഗതം ഒറ്റവരിയാക്കി . ശബരിമല തീർഥാടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്  പുതുക്കിയ ഉത്തരവ്. പ്രതികൂല കാലാവസ്ഥയിൽ പാലത്തിലൂടെയുള്ള ഗതാഗതത്തിന് കർശന  നിയന്ത്രണം  ഏർപ്പെടുത്തും. അത്തരം സാഹചര്യത്തിൽ 25 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിരോധനം ബാധകമാണ്. ഒറ്റ വരി ഗതാഗതവും, ഗതാഗത നിയന്ത്രണവും ഉറപ്പു വരുത്താന്‍  ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും പാലത്തിന്റെ അവസ്ഥ ആഴ്ചയിൽ  ഒരിക്കൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top