പത്തനംതിട്ട
തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങൾ ഉപയോഗിച്ചുമുള്ള പരാമർശത്തോടെയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാപൊലീസ് മേധാവി കെ ജി സൈമൺ അറിയിച്ചു. ഇതുസംബന്ധിച്ച് എല്ലാ സബ് ഡിവിഷണൽ ഓഫീസർമാർക്കും എസ്എച്ച്ഒമാർക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യം വിശദമാക്കി സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണത്തിന് ജില്ലാ സൈബർ സ്റ്റേഷനെ ചുമതലപ്പെടുത്തി.
ഇത്തരം കുറ്റ കൃത്യങ്ങൾക്ക് ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകൾ 66, 66(സി), 67, 67(എ), കൂടാതെ 120(ഒ) കേരള പോലീസ് ആക്ട് പ്രകാരവും, ഇന്ത്യൻ പോലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുത്ത് നിയമനടപടികൾ കൈക്കൊള്ളും. ഇത്തരം കുറ്റകൃത്യങ്ങളിൽ പെട്ടുപോകാതിരിക്കാൻ പൊതുജനങ്ങൾ സാമൂഹിക മാധ്യമങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..