27 September Monday

485 പേർക്ക് കൂടി, 
405 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
പത്തനംതിട്ട 
ജില്ലയിൽ ശനിയാഴ്‌ച 485 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  405 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത്‌ നിന്നു വന്നതും 484 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്ന്‌ പേരുണ്ട്. ഇതുവരെ ആകെ 127226 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 119718 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 ബാധിതരായ നാല്‌ പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
ചിറ്റാർ സ്വദേശി (72), തിരുവല്ല സ്വദേശി (84), പ്രമാടം സ്വദേശി (82),റാന്നി സ്വദേശി (56)എന്ന്ിവരാണ്‌ മരിച്ചത്‌.ആകെ രോഗമുക്തരായവരുടെ എണ്ണം 121496 ആണ്. ജില്ലക്കാരായ 4959 പേർ രോഗികളായിട്ടുണ്ട്.  ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ആകെ 6257 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 2346 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.മരണനിരക്ക് 0.39 ശതമാനമാണ്.  ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.03 ശതമാനവും, ശനിയാഴ്‌ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.9  ശതമാനവുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top