09 August Tuesday

ഡോ. എം എസ് സുനിലിന്റെ 249--–മത് സ്നേഹഭവനം അനിതയ്ക്കും മക്കൾക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

സാമൂഹികപ്രവർത്തക ഡോ.എം എസ് സുനിൽ പണിത് നൽകുന്ന 249-മത് സ്നേഹഭവനം അരീപ്പറമ്പ് പെരിയോർ പതിക്കൽ വിധവയായ അനിതയ്ക്കും രണ്ടു കുട്ടികൾക്കും അന്നകുട്ടി ജോസഫ് കെെമാറുന്നു

പത്തനംതിട്ട
സാമൂഹികപ്രവർത്തക ഡോ.എം എസ് സുനിൽ പണിത് നൽകുന്ന 249-മത് സ്നേഹഭവനം  അരീപ്പറമ്പ് പെരിയോർ പതിക്കൽ വിധവയായ അനിതയ്ക്കും  രണ്ടു കുട്ടികൾക്കും. കിടങ്ങൂർ പള്ളിയമ്പിൽ പരേതനായ കുഞ്ഞേപ്പിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സഹായത്താലാണ്‌ വീട്‌  നിർമ്മിച്ചു നൽകിയത്‌.  വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കുഞ്ഞേപ്പിന്റെ ഭാര്യ അന്നകുട്ടി ജോസഫ് നിർവഹിച്ചു.   ഒരു കാലിന് സ്വാധീനമില്ലാത്ത അനിത ഭർത്താവ്  മരിച്ചതിനു ശേഷം കൊച്ചു കുട്ടികളുമായി തകർന്നു വീഴാറായ സുരക്ഷിതമല്ലാത്ത കുടിലിലായിരുന്നു താമസം. ചടങ്ങിൽ വാർഡ് മെമ്പർ എസ്‌ പൊന്നമ്മ, പ്രോജക്ട്‌ മാനേജർ കെ പി ജയലാൽ, റോയി ജോസഫ്, ലിസി ജോസഫ്, തൈപ്പറമ്പിൽ തങ്കച്ചൻ, ലൈലമ്മ ജോൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top